Reliance Jio 4G: നിരന്തരമായി ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും.
-------------------------------------------------------------
Jio 4G സിമ്മിനെക്കുറിച്ചും സർവീസിനെക്കുറിച്ചും ഈ ഗ്രൂപ്പിൽ ഒരുപാട് ചോദ്യങ്ങൾ
ഉയരുന്നുണ്ട്. പലപ്പോഴും ഒരേ ചോദ്യം തന്നെ ആവർത്തിച്ച് വരുന്നതുകൊണ്ടുള്ള
മുഷിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്.
Jioയെക്കുറിച്ചുള്ള സംശയങ്ങളുമായി വരുന്നവർക്ക് ഈ പോസ്റ്റ് ഒരു
സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
-------------------------------------------------------------
1. എന്താണ് Jio 4G?
റിലയൻസ് ഇന്ഡസ്ട്രീസിന്റെ ഉടമസ്‌ഥൻ മുകേഷ് അംബാനി ആരംഭിച്ച ഏറ്റവും
പുതിയ 4G മൊബൈൽ സർവീസ് ആണ് Jio 4G.
2. എന്താണ് മറ്റ് നെറ്റ്‌വർക്കുകളെക്കാൾ Jioക്കുള്ള പ്രത്യേകത?
പല ഘടകങ്ങളുണ്ട്. പ്രധാനമായും സ്പീഡ് ആണ്. 10MBps വരെ സ്പീഡ് ഉള്ള
ഹൈസ്പീഡ് ഇന്റർനെറ്റ് ഉപയോഗിക്കാം. അതിനോടൊപ്പം അവരുടെ പ്രിവ്യു ഓഫർ
കൂടി വന്നപ്പോഴാണ് ജനം അവരിലേക്ക് ആകൃഷ്ടരായത്.
3. എന്താണ് Jio പ്രിവ്യു ഓഫർ?
Jio പ്രിവ്യു ഓഫർ കൊണ്ട് ചില തിരഞ്ഞെടുത്ത ഫോണുകളിൽ Jio സിമ്മിനോടൊപ്പം 3
മാസത്തേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ (Unlimited) ഇന്റർനെറ്റ്, കോളുകൾ,
മെസ്സേജുകൾ എന്നിവ ഉപയോഗിക്കാം.
4. എങ്ങനെയാണു Jio സിം കിട്ടുന്നത്?
Jio സിം ലഭിക്കാൻ ഏതെങ്കിലുമൊരു LYF ഫോൺ വാങ്ങണം. അല്ലെങ്കിൽ നിങ്ങളുടെ
കയ്യിൽ Samsungന്റെ Galaxy A5, A7, Note 4, Note 5, Note Edge, S6, S6 Edge, S6 Edge+, S7, S7
Edge ഇതിലേതെങ്കിലും ഒരു ഫോൺ ഉണ്ടായിരിക്കണം.
5. മേൽപ്പറഞ്ഞ ഫോൺ എന്റെ കയ്യിലുണ്ട്. സിം എങ്ങനെ വാങ്ങും?
ഫോണിൽ MyJio എന്ന ആപ്പ് Play Storeൽ നിന്ന് ഇൻസ്റ്റോൾ ചെയ്യുക. ശേഷം ആപ്പ് തുറന്ന്
Get Jio SIM എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിവരങ്ങൾ കൊടുത്ത്
ബാർകോഡ് ജനറേറ്റ് ചെയ്ത് അതുമായി അടുത്തുള്ള Reliance Digital സ്റ്റോർ അല്ലെങ്കിൽ DX
Mini സ്റ്റോറിൽ ചെന്ന് സിം സ്വന്തമാക്കാം.
6. മറ്റ് ഫോണുകളിൽ Jio സിം കിട്ടുമോ?
ഔദ്യോഗികമായി പറഞ്ഞാൽ ഇല്ല. എന്നാൽ നിങ്ങളുടെ ഫോൺ 4Gയും ഇന്ത്യയിലെ 4G
ബാൻഡുകൾ സപ്പോർട്ട് ചെയ്യുന്നതും ആണെങ്കിൽ സിം സ്വന്തമാക്കാം. MyJio ആപ്പിന്റെ
പഴയ വെർഷൻ (v3.2.05) ഇൻസ്റ്റോൾ ചെയ്ത് അതിലെ മാറ്റ് 10 Jio ആപ്പുകളും ഇൻസ്റ്റോ
ൾ
ചെയ്യണം. ശേഷം നെറ്റ് ഓഫ് ആക്കി MyJio ആപ്പ് തുറന്നാൽ Get Jio SIM ഓപ്ഷൻ
കാണിക്കും. വീണ്ടും നെറ്റ് ഓൺ ആക്കി ആ ബട്ടൺ അമർത്തി ബാർകോഡ് ജനറേറ്റ്
ചെയ്ത് അടുത്തുള്ള Reliance Digital സ്റ്റോർ അല്ലെങ്കിൽ DX Mini സ്റ്റോറിൽ പോയി സിം
സ്വന്തമാക്കാം.
7. ഞാൻ Reliance Storeൽ പോയപ്പോൾ എന്റെ ഫോണിന് സിം തരില്ലെന്ന് പറഞ്ഞു.
ഇനിയെന്ത് ചെയ്യും?
ഔദ്യോഗികമായി സിം ലഭിക്കുന്ന LYF, Samsung ഫോൺ അല്ലെങ്കിൽ പല
കടക്കാരും സിം
തരില്ല.
മേൽപ്പറഞ്ഞതുപോലെ നിങ്ങളുടെ ഫോണിൽ ബാർകോഡ് ജനറേറ്റ് ചെയ്ത് സിം
ലഭിക്കുന്ന ഏതെങ്കിലും Samsung ഫോൺ കാണിച്ചാൽ സിം കിട്ടാൻ സാധ്യതയുണ്ട്.
8. എന്റെ ഫോൺ 3G ആണ്. എനിക്ക് സിം കിട്ടിയാൽ ഉപയോഗിക്കാൻ പറ്റുമോ?
ഇല്ല. Jio നിലവിൽ 4G സർവീസ് മാത്രമേ തരുന്നുള്ളൂ. അതുകൊണ്ട് 4G നെറ്റ്‌വർക്ക്
മാത്രമേ ലഭിക്കൂ. 3G ഫോണിൽ അതിനാൽ നെറ്റ്‌വർക്ക് ലഭിക്കില്ല.
9. LYF ഫോണിൽ കിട്ടുന്ന Jio സിം എനിക്ക് മറ്റ് ഫോണുകളിൽ ഉപയോഗിക്കാൻ പറ്റുമോ?
ഉപയോഗിക്കാം. എന്നാൽ Samsung ഫോണുകളിൽ കിട്ടുന്നത് പോലെ അൺലോക്ക്ഡ് അല്ല
LYFലേത്. അത് IMEI ലോക്ക്ഡ് ആണ്. അതിനാൽ അത് ലോഞ്ച് ചെയ്യുന്നതുവരെ
ഉപയോഗിക്കാൻ കഴിയില്ല.
10. Jio സിം ആക്ടിവേറ്റ് ആകാൻ എത്ര സമയം എടുക്കും?
11. സിം ആക്റ്റീവ് ആയി. പക്ഷെ 2GB മാത്രമേ കാണിക്കുന്നുള്ളൂ.
Jio സിം ആക്റ്റീവ് ആകുമ്പോൾ തന്നെ ഒരു സ്റ്റാർട്ടർ പായ്ക്ക് കൂടി ആക്റ്റീവ് ആകും.
അതിൽ 2GB ഇന്റർനെറ്റ്, 100മിനിറ്റ് VoLTE കോളുകൾ, 100SMS എന്നിവ കിട്ടും.
12. അൺലിമിറ്റഡ് പ്രിവ്യു പായ്ക്ക് എങ്ങനെ ആക്ടിവേറ്റ് ചെയ്യും?
സിം ആക്റ്റീവ് ആയതിന് ശേഷം വീണ്ടും MyJio ആപ്പ് ഓപ്പൺ ചെയ്യുക.
SIM എന്നോ Avail Offer എന്നോ കാണാം. അത് തുറന്ന് 4 Jio ആപ്പുകൾ (JioPlay, JioOnDemand,
JioBeats, JioSecurity) ഇൻസ്റ്റോൾ ചെയ്യണം. കുറച്ച് സമയത്തിനകം പ്രിവ്യു ഓഫർ
ആക്റ്റീവ് ആകും.
13. പ്രിവ്യു ഓഫർ ആക്റ്റീവ് ആയതിന് ശേഷം ഞാൻ ആ സിം മറ്റൊരു ഫോണിൽ ഇട്ടാൽ
പ്രിവ്യു ഓഫർ കട്ട് ആകുമോ?
നമ്മുടെ സിമ്മിൽ പ്രിവ്യു ഓഫർ ആക്റ്റീവ് ആകുമ്പോൾ നമ്മുടെ ഫോണിന്റെ IMEI
നമ്പറും അതിനോടൊപ്പം പെയർ ആകുന്നുണ്ട്. അതിനാൽ മറ്റൊരു ഫോണിൽ ഇട്ടാൽ 4-5
ദിവസത്തിനുള്ളിൽ പ്രിവ്യു ഓഫർ കട്ട് ആകും എന്നാണ് അറിയാൻ കഴിഞ്ഞത്.
14. Jio സിം പോർട്ട് 1ൽ മാത്രമേ പ്രവത്തിക്കുകയുള്ളോ?
അല്ല. പക്ഷെ പ്രിവ്യു ഓഫർ തല്ക്കാലം സിം പോർട്ട് 1ൽ മാത്രമേ പ്രവർത്തിക്കൂ.
15. എനിക്ക് Jio സിമ്മിൽ നിന്ന് കോൾ വിളിക്കാൻ പറ്റുന്നില്ല.
VoLTE സപ്പോർട്ട് ഉള്ള ഫോണുകളിൽ നിന്ന് മാത്രമേ Jioയിൽ നിന്ന് നേരിട്ട് ഫോൺ ചെയ്യാൻ
പറ്റുള്ളൂ. മറ്റ് ഫോണുകൾ JioJoin ആപ്പ് ഉപയോഗിച്ചു വിളിക്കണം.
16. Jio 4Gയും Reliance 4Gയും ഒന്നാണോ?
അല്ല. Jio മുകേഷ് അംബാനിയുടെയും, Reliance അനിൽ അംബാനിയുടെയും സ്വന്തന്ത്ര
കമ്പനികളാണ്. എന്നാൽ ഒരു എഗ്രിമെന്റ് വഴി രണ്ട് കൂട്ടരും അവരുടെ നെറ്റ്‌വർക്കുക
ൾ
പരസ്പരം ഷെയർ ചെയ്യാൻ ധാരണയുണ്ട്.
17. എന്റെ നാട്ടിൽ Jioക്ക് റേഞ്ച് ഉണ്ടോ എന്ന് എങ്ങനെ അറിയും?
ആരുടെയെങ്കിലും 4G ഫോൺ വാങ്ങി നെറ്റ്‌വർക്ക് സെർച്ച് ചെയ്ത് നോക്കിയാൽ IND-JIO
4G എന്നോ, Jio 4G 4G എന്നോ, Loop 4G എന്നോ കണ്ടാൽ ഉറപ്പിച്ചോളൂ നിങ്ങളുടെ
നാട്ടിലുമുണ്ട് Jio!
18. എനിക്ക് റേഞ്ച് കാണിക്കുന്നുണ്ട്, പക്ഷെ സ്പീഡ് ഇല്ല.
നിങ്ങളുടെ താമസസ്‌ഥലത്തിന്റെ 2KM ചുറ്റളവിൽ ടവർ ഇല്ലെങ്കിൽ അത് സ്പീഡിനെ
ബാധിക്കും. 1.5KM വരെ സാമന്യം നല്ല സ്പീഡും. തൊട്ടടുത്ത് അസാമാന്യ സ്പീഡും
ആയിരിക്കും. അവരുടെ കസ്റ്റമർ കെയറിൽ വിളിച്ച് ഒരു പരാതി കൊടുക്കുന്നത്
നല്ലതായിരിക്കും.
19. 3 മാസത്തിന് ശേഷം എങ്ങനെയാണ് താരിഫ്?
ഒരു പിടിയുമില്ല. Jio ഇതുവരെയും ഒറ്റ ഓഫർ പോലും ഔദ്യോഗികമായി
പുറത്തുവിട്ടിട്ടില്ല. ആകെ കേൾക്കുന്നത് ചില ഊഹാപോഹങ്ങൾ മാത്രം.
20. Jio എന്ന് കൊമേർഷ്യലി ലോഞ്ച് ചെയ്യും?
കൃത്യമായ ഒരുത്തരം ഇല്ല. 3 മാസത്തിനകം. അത് എപ്പോൾ വേണമെങ്കിലും ആകാം.
21. തുടക്കമായതുകൊണ്ട് Jioക്ക് കേരളത്തിൽ ആവശ്യത്തിന് നെറ്റ്‌വർക്ക് കവറേജ്
കാണുമോ?
തീർച്ചയായും. തുടക്കമാണെങ്കിലും കേരളത്തിൽ 95% സ്‌ഥലങ്ങളിലും Jioക്ക് കവറേജ്
ഉണ്ട്.
22. സിം ഫ്രീ ആണോ? സിം എടുക്കാൻ എന്തൊക്കെ രേഖകളാണ് നൽകേണ്ടത്?
ഒരു രൂപ പോലും കൊടുക്കേണ്ടതില്ല, സിം തികച്ചും സൗജന്യമാണ്. സിം എടുക്കാൻ
നിങ്ങളുടെ ഫോണിൽ ജനെറേറ്റ് ചെയ്ത ബാർകോഡിന്റെ 1 പ്രിന്റൗട്ട് (ചിലയിടങ്ങളിൽ
2 എണ്ണം), തിരിച്ചറിയൽ രേഖയുടെ 1 കോപ്പി (ചിലയിടങ്ങളിൽ ഒറിജിനലും
കാണിക്കണം), 1 ഫോട്ടോ എന്നിവ വേണം.
23. എനിക്ക് ടെലിവെരിഫിക്കേഷൻ മെസ്സേജ് വന്നു. പക്ഷെ നെറ്റ്‌വർക്ക് കാണിക്കുന്നില്ല.
ഞാനെന്ത് ചെയ്യും?
ഇങ്ങനെ വന്നാൽ നിങ്ങളുടെ ആൾട്ടർനേറ്റ് നമ്പറിൽ നിന്ന് 1800-890-1977 വിളിച്ച്
ടെലിവേരിഫൈ ചെയ്താൽ നെറ്റ്‌വർക്ക് കാണിക്കും. നെറ്റ്‌വർക്ക് കാണിക്കുന്നുണ്ടെങ്കിൽ
Jio സിമ്മിൽ നിന്ന് 1977 വിളിച്ച് വെരിഫൈ ചെയ്യണം.
-------------------------------------------------------------
വിവരങ്ങൾക്ക് കടപ്പാട്: Rasheedvn Mavoor, Jugunu Alavil, Abdul Rauf, A friend in Reliance DX
Mini Store Kollam and the users of Android Community
-------------------------------------------------------------
എന്തെങ്കിലും വിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ കമന്റിൽ പറഞ്ഞാൽ
പോസ്റ്റിൽ ആഡ് ചെയ്യുന്നതാണ്


No comments:
Write comments